canberramalayalee

Malayalam Vidhya Vedhi

Reading, Writing and Speaking in Malayalam

Malayalam:

മലയാളം വിദ്യാവേദി (MVV)

വിദേശത്ത് വളരുന്ന നമ്മുടെ കുട്ടികൾക്ക് മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി *Canberra Malayalees Association (CMA)*യുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭാഷാപഠന സ്കൂളാണ് മലയാളം വിദ്യാവേദി(MVV).

ഇവിടെ ജനിച്ചു വളരുന്ന കുട്ടികൾക്ക് മലയാളം മനസ്സിലാകുമെങ്കിലും സംസാരിക്കാനും എഴുതാനും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഈ വെല്ലുവിളി മറികടക്കാൻ, ഭാഷ പഠനം ലളിതവും ആസ്വാദ്യകരവുമായ രീതിയിൽ നൽകുകയാണ് മലയാളം വിദ്യാവേദിയുടെ ലക്ഷ്യം.

ഇപ്പോൾ 60 കുട്ടികൾ മലയാളം വിദ്യാവേദിയിൽ പഠിക്കുന്നു.

ക്ലാസുകൾ നടക്കുന്നത്:
* Pearce Community Hall – എല്ലാ ശനിയാഴ്ചകളും (2:00–3:00 PM)
* Gungahlin Biralee Scout Hall – ഒരിടവിട്ട് ശനിയാഴ്ചകൾ (1:30–3:30 PM)

Victorian School of Languages അംഗീകരിച്ച പാഠ്യപദ്ധതിയും, കാൻബെറയിലെ അധ്യാപകർ തയ്യാറാക്കിയ വർക്ക് ബുക്കുകളും വിദ്യാവേദി പിന്തുടരുന്നു. അധ്യാപകർ സ്ഥിരമായി പരിശീലനങ്ങളിൽ പങ്കെടുക്കുന്ന പരിചയസമ്പന്നരാണ്.

ഭാഷ പഠനത്തിനൊപ്പം, ഓണം, ക്രിസ്തുമസ്, സാംസ്കാരിക പരിപാടികൾ തുടങ്ങിയ CMA ഇവന്റുകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിലൂടെ മലയാളം ഉപയോഗിക്കാൻ അവസരവും ആത്മവിശ്വാസവും ലഭിക്കുന്നു. വർഷത്തിൽ ഒരിക്കൽ കുട്ടികൾക്കായി ഒരു ഉല്ലാസയാത്രയും സംഘടിപ്പിക്കുന്നു.

മാതാപിതാക്കളുടെ സഹകരണവും, വീട്ടിൽ മലയാളം സംസാരിക്കുന്ന ശീലവും കുട്ടികൾക്ക് ഭാഷ പഠിക്കാൻ വലിയ സഹായമാണ്. മലയാളം വിദ്യാവേദി, നമ്മുടെ ഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള ഒരു ശക്തമായ ശ്രമമാണ്.

മലയാളം വിദ്യാവേദി (MVV) സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക:
Shine Suresh Kumar
MVV Coordinator
Malayalam Vidya Vedi (MVV)

English :

Malayalam Vidya Vedi (MVV)

Malayalam Vidya Vedi (MVV) is a Malayalam language learning school supported by the Canberra Malayalees Association (CMA), established to help children growing up overseas learn Malayalam language and stay connected to Kerala’s culture and heritage.

While many children born and raised here can understand Malayalam, they often find it difficult to speak or write the language. MVV aims to address this challenge by making language learning simple, engaging, and enjoyable for children.

Currently, 60 students are enrolled at MVV.

Classes are conducted at the following locations:
Gungahlin Biralee Scout Hall – Alternate Saturdays, 1:30–3:30 PM

Pearce Community Hall – Every Saturday, 2:00–3:00 PM

MVV follows the Victorian School of Languages–approved curriculum, along with specially designed workbooks prepared by experienced teachers from the Canberra community. Our teachers regularly attend training programs and bring both experience and enthusiasm into the classroom.

Beyond classroom learning, MVV students actively participate in CMA cultural events such as Onam, Christmas celebrations, and cultural programs, providing them opportunities to use Malayalam confidently in real-life settings. MVV also organises an annual excursion to encourage bonding and friendship among students.

Parental support and the practice of speaking Malayalam at home play a vital role in a child’s language development. Malayalam Vidya Vedi is a strong and meaningful effort to pass our language and culture to the next generation.

For more information about Malayalam Vidya Vedi (MVV), please contact:
Shine Suresh Kumar
MVV Coordinator

Malayalam Vidya Vedi (MVV)